മമ്മൂട്ടി അച്ചായന് വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്ന് റിപ്പോര്‍ട്ട്.ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 23 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ചെന്നൈ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടക്കുക. കോട്ടയം കുഞ്ഞച്ചന്, കിഴക്കന്‍ പത്രോസ്, സംഘം, നസ്രാണി, ഏഴുപുന്നതകരന്‍, തോപ്പില്‍ ജോപ്പന് തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി അച്ചായന് വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അച്ചായന് കഥാപാത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെ മിഥുന് മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ വൈശാഖ് ചിത്രത്തിനായി മുഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ സംശയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.