കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെക്കുറിച്ച്‌ അറിയാം..

കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉള്‍പ്പെട്ട ഭക്ഷണമായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്.

തൈരില്‍ കാല്‍സ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.പച്ച നിറത്തിലുള്ള ഇലക്കറികളില്‍ ഫോളേറ്റ്, ഫ്ലേവനോയ്ഡുകള്‍, വിറ്റമിൻ ഇ, വിറ്റമിൻ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കും. 

പയര്‍ വര്‍ഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ മൂഡ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും. മുഴുധാന്യങ്ങള്‍ ആയ ഗോതമ്പ്,ബാര്‍ലി, അരി, ഓട്സ് തുടങ്ങിയവയില്‍ ബി വൈറ്റമിനുകള്‍ ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യുന്നു. ∙

കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ടയില്‍ ധാരാളം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക.കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്ന പ്രധാന ഭക്ഷണമാണ് പാല്‍. 

കാല്‍സ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, എന്നിവ പാലില്‍ നിന്ന് ലഭിക്കുന്നു.കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. മിക്ക കുട്ടികള്‍ക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ ദിവസവും രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കാൻ ശ്രമിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !