തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. അതിന് കാരണവുമുണ്ട്.തമിഴിലെ ഏറ്റവുമധികം ആരാധകരുള്ള താരമായ വിജയും ഏറ്റവുമധികം വിപണി മൂല്യമുള്ള സംവിധായകനായ ലോകേഷ് കനകരാജും ഒന്നിച്ച് ചേരുന്ന ചിത്രമെന്ന നിലയിലാണ് ലിയോ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്
കമല്ഹാസന് നായകനായെത്തിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന എല്‍സിയുവിന്റെ ഭാഗമാണെന്നുള്ള സൂചനകളും ലിയോ കാണാന്‍ വിജയ് ഫാന്‍സിനെ മാത്രമല്ല മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നു.
വിജയ്ക്കൊപ്പം ഒരു വമ്പന്‍ താരനിരയെ തന്നെ അണിനിരത്തിയാണ് ലോകേഷ് ലിയോ ഒരുക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, തൃഷ, പ്രിയ ആനന്ദ്, മലയാളി താരം മാത്യു തോമസ്, മിഷ്കിന്, ബാബു ആന്റണി, സംവിധായകന് ഗൗതം മേനോന് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രം എല്‍സിയുവിന്റെ ഭാഗമാണെങ്കില്‍ അപ്രതീക്ഷിതമായി പലരെയും സിനിമയില്‍ കണ്ടേക്കാം. ഇപ്പോഴിതാ ലിയോയുടെ സെറ്റില്‍ നിന്നുള്ള സംവിധായകനും നടനും നിര്‍മ്മാതാവുമായ ഗൗതം മേനോന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്
അതേസമയം ലിയോയില്‍ ഗൗതം മേനോന് ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും ഫോട്ടോയില്‍ നിന്ന് ലഭിക്കുന്നു.
സഞ്ജയ് ദത്ത് ആന്റണി ദാസ്, അര്ജുന് ഹരോള്‍ഡ് ദാസ് എന്നി അധോലോക നേതാക്കളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് മുന്‍പ് പുറത്തുവന്ന വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.
അപ്പോഴും വിജയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളൊന്നും ലോകേഷ് പുറത്തുവിട്ടിട്ടില്ല. അണിയറക്കാര്‍ പങ്കുവെച്ച രക്തചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളും നാ റെഡി പാട്ടും വിജയ്ക്കും ഒരു ഗ്യാങ്സ്റ്റര്‍ പരിവേഷമാണ് നല്‍കുന്നത്.
എന്തായാലും ഒക്ടോബര്‍ 19ന് ചിത്രം റിലീസാകുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള അന്ത്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.