കൊച്ചി : ഇന്ദ്രൻസ് കഥാപാത്രമായി നിസ്സാര്‍ സംവിധാനം ചെയ്യുന്ന " ടൂ മെൻ ആര്‍മി " പ്രദര്‍ശനത്തിന് തയ്യാറായി.
എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറില്‍കാസിം കണ്ടോത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു.
ആവശ്യത്തിലധികം പണം കയ്യില്‍ വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍. ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍ ...ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളാണ് "ടൂ മെൻ ആര്‍മി".ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൈലാഷ്,സുബ്രഹ്മണ്യൻ ബോള്‍ഗാട്ടി,
തിരുമല രാമചന്ദ്രൻ,അജു.വി.എസ്,സുജൻ കുമാര്‍,ജയ്സണ്‍ മാര്‍ബേസില്‍,സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേല്‍,അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍.ഛായാഗ്രഹണം കനകരാജ്.ആന്റണി പോള്‍ എഴുതിയ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,ഷിയാസ് മണോലില്‍,എഡിറ്റിംഗ്-ടിജോ തങ്കച്ചൻ,കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍,സ്റ്റില്‍സ്-അനില്‍ പേരാമ്ബ്ര,അസ്സോസിയേറ്റ് ഡയറക്ടര്‍-റസല്‍ നിയാസ്,സംവിധാന സഹായികള്‍-കരുണ്‍ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആര്‍ ഒ : എ എസ് ദിനേശ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.