മലയാള സിനിമയില്‍ അഭിനയിക്കാൻ വളരെ അധികം ഇഷ്ടമാണെന്ന് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. നടൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അയാളോടൊപ്പം അഭിനയിക്കുകയും ചെയ്യുമെന്ന് നടൻ ആയുഷ്മാൻ ഖുറാന പറഞ്ഞു. പുതിയ ചിത്രമായ ഡ്രീം ഗേള്‍ 2 വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെന്നിന്ത്യൻ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍. അതിനുള്ള കാരണം മലയാള സിനിമ വളരെ ലളിതമാണ്. നമ്മുടെ ഒപ്പം ചേര്‍ന്ന് നില്ക്കാൻ കഴിയുന്നത്. അതെന്നും വേരുറച്ച് നില്‍ക്കുന്നതാണ്. ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്.
നല്ലൊരു അവസരം ലഭിക്കുകയാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള ചിത്രങ്ങള്‍ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്.'- ആയുഷ്മാൻ ഖുറാന പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ ഡ്രീം ഗേള്‍ എന്ന സിനിമയുടെ രണ്ടാംഭാഗമാണ് ഡ്രീം ഗേള്‍ 2. രാജ് ശാന്ദില്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക. പരേഷ് റാവല്‍, അന്നു കപൂര്‍, രാജ്പാല് യാദവ്, വിജയ് റാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സ്ത്രീ ഗെറ്റപ്പില്‍ ആയുഷ്മാൻ എത്തുന്നുണ്ട്. ഏക്ത കപൂര്‍-ശോഭ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.