പുതുപ്പളളിയില്‍ തിരിച്ചടി നേരിടുമെന്ന പേടി, ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശം, തട്ടിപ്പ് കേസില്‍ എസി മെയ്തീൻ ഇന്ന് ചോദ്യം ചെയ്യലിനെത്തില്ല,

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ ഇന്ന് ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ ഇഡിയെ അറിയിച്ചത്.

എന്നാല്‍ ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ശേഖരിക്കാനായില്ലെന്നാണ് ഇഡിയ്‌ക്ക്വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും ഇഡി ആവശ്യപ്പെട്ട രേഖകള്‍ ശേഖരിക്കാൻ കഴിയാത്തതിനാല്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരാകാൻ ഇഡി നിര്‍ദ്ദേശിക്കുകയായിരുന്നു. എസി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

പൊതു അവധി ദിനങ്ങള്‍ ആയതിനാല്‍ ഇഡി ആവശ്യപ്പെട്ട ആദായ നികുതി രേഖകള്‍ ശേഖരിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും അസൗകര്യം അറിയിച്ചത്. 

എന്നാല്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ സിപിഎമ്മിന് തിരിച്ചടിയാകും. ഇതേതുടര്‍ന്നാണ് എസി മൊയ്തീനോട് ഹാജരാക്കുന്നതില്‍ അസൗകര്യം അറിയിക്കാൻ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !