കുളി കഴിഞ്ഞാല്‍ വെള്ളമൊക്കെ തുടക്കാന്‍ ഉപയോഗിക്കുന്ന തോര്ത്തിന് അത്ര പ്രധാന്യം ആരും കൊടുക്കാറില്ല. പലരും കുളിച്ചു കഴിഞ്ഞാല്‍ തോര്‍ത്ത് എവിടെയെങ്കിലും ഒരു മൂലക്ക് കൊണ്ടിടും..jpeg)
ഓരോ ഉപയോഗത്തിന് ശേഷം ബാത് ടവ്വല്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ പിന്നാലെ വരും.ഇത്തരം ടവ്വലുകള്‍ ധാരാളം വെള്ളം ആഗിരണം ചെയ്യുകയും മണിക്കൂറുകളോളം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് രോഗാണുക്കള്‍ പെരുകാനുള്ള ഇടം കൂടിയാണ്.
കുളിക്കാനുപയോഗിക്കുന്ന തോര്‍ത്തുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പലവിധ അസുഖങ്ങളും നമ്മളെ തേടിയെത്തും. ഓരോ കുളിക്ക് ശേഷവും തോര്‍ത്ത് വൃത്തിയാക്കി കഴുകി ഉണക്കുകയോ അതെല്ലെങ്കില്‍ ചുരുങ്ങിയത് ഓരോ മൂന്ന് ഉപയോഗത്തിന് ശേഷവും കഴുകണം.
ഓരോ ഉപയോഗത്തിനും ഇടയില്‍ തോര്‍ത്ത് പൂര്‍ണമായും ഉണങ്ങാന്‍ അനുവദിക്കുകയും ഇടയ്ക്കിടെ കഴുകുകയും ചെയ്യുക മാത്രമാണ് അണുക്കള്‍ വളരുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. മൂന്ന് ഉപയോഗത്തിന് ശേഷം ബാത്ത് ടവലുകള്‍ കഴുകാന്‍ ക്ലീനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ശുപാര്‍ശ ചെയ്യുന്നു.
നിങ്ങള്‍ എല്ലാ ദിവസവും കുളിക്കുന്ന ആളാണെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും തോര്‍ത്ത് അലക്കണം. ജിമ്മില്‍ ഉപയോഗിക്കുന്ന ടവ്വലുകള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം കഴുകണം. ഇതിന് പുറമെ നനഞ്ഞതും പൂര്‍ണ്ണമായും ഉണങ്ങാത്തതുമായ കുളിമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ടവലുകള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം കഴുകണം.
സെന്‍സിറ്റീവ് ചര്‍മമോ,അലര്‍ജിയോ ഉള്ള ആളുകളാണെങ്കില്‍ നിര്‍ബന്ധമായും ഓരോ ഉപയോഗത്തിന് ശേഷവും തോര്‍ത്തുകള്‍ കഴുകണം. ഇതിന് പുറമെ തോര്‍ത്ത് വെയിലില്‍ ഉണക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയെ തടയും.
തോര്‍ത്തുകള്‍ അലക്കിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
അലക്കാത്ത തോര്‍ത്തുകള്‍ വൈറസുകള്‍, ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഇത് അണുബാധക്ക് പോലും കാരണമാകും. ഇതിന് പുറമെ അപരിചിതരുടെ തോര്‍ത്തോ മറ്റേതെങ്കിലും അസുഖമുള്ളവരുടെ തോര്‍ത്തോ ഒരിക്കലും പങ്കിടരുത്.
തോര്‍ത്തുകള്‍ എത്രതവണ കഴുകുന്നുവോ അത്രയും നിങ്ങളുടെ ചര്‍മ്മം ആരോഗ്യമുള്ളതായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരു തോര്‍ത്ത് എത്ര തവണ ഉപയോഗിക്കാം ?
തുണിയുടെ ഗുണനിലവാരത്തെയും അത് എങ്ങനെ നിങ്ങള്‍ പരിപാലിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഓരോ തോര്‍ത്തിന്റെയും കാലാവധി. വളരെ വിലകുറഞ്ഞ തൂവാലകള്‍ വേഗത്തില്‍ കേടുവന്നേക്കാം. സ്ഥിരമായി ചൂടുവെള്ളം തട്ടിയാലും പെട്ടന്ന് ചീത്തയാകും. തോര്‍ത്ത് വാങ്ങുമ്പോള്‍ അതിന്റെ ടാഗില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കുക.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.