ക്യാരറ്റ് കൊണ്ടൊരു രുചികരമായ മില്‍ക്ക് ഷേക്ക് ; ഈസി റെസിപ്പി,

ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകള്‍, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്.

ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാല്‍ സമ്ബുഷ്ടമാണ് കാരറ്റ്. ഉയര്‍ന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ക്യാരറ്റ് മില്‍ക്ക് ഷേക്ക് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകള്‍...

വേവിച്ച ക്യാരറ്റ് 2 എണ്ണം

പഞ്ചസാര ആവശ്യത്തിന്

ഏലയ്ക്ക 2 എണ്ണം (ചതച്ചത്)

തണുത്ത പാല്‍ ഒരു പാക്ക്

ഐസ്ക്രീം 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേര്‍ത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച്‌ നട്സ് വച്ച്‌ അലങ്കരിച്ച്‌ കഴിക്കാം. കാരറ്റ് മില്‍ക്ക് ഷേക്ക് തയ്യാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !