പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവര്‍ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്..jpeg)
ഉലുവ ഒരു രാത്രി മുഴുവൻ കുതിര്‍ത്ത ശേഷം ആ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
'ഫൈബര്‍ ഉള്‍പ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകള്‍ കുടലില്‍ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആല്‍ക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവര്‍ത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-ഒ എച്ച് അമ്‌പാൻ ക്രീസ് ഐലുമായി പ്രവര്‍ത്തിക്കുന്നു) എന്നിവയും കുടലില്‍ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു.. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു.
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഉലുവ വീക്കം കുറയ്ക്കാനും പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിലെ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്ക്കാൻ ഉലുവ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.
മിഷിഗണ്‍ സര്‍വ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച്, ഉലുവയില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡല്‍ സാപ്പോണിനുകള്‍ കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കിയേക്കാം.
ഇത് കരളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യും. ഉലുവ വെള്ളം മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കില്‍ ചൊറിച്ചില്‍ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങള്‍ തടയുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.