15 കോടിയും 30 കോടിയുമൊന്നും വാങ്ങിയില്ല; ജവാനില്‍ അതിഥി വേഷത്തിലെ പ്രതിഫലത്തെ കുറിച്ച്‌ ദീപിക പദുകോണ്‍,

ഷാരൂഖ് ഖാൻ ചിത്രം ജവാനില്‍ വെറും ഇരുപത് മിനുട്ട് മാത്രമായിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ദീപിക പദുകോണിന്റേത്.

ചിത്രത്തില്‍ നായികയായ നയൻതാരയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ദീപിക വാങ്ങിയത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയൻതാരയ്ക്ക് ജവാനില്‍ ലഭിച്ച പ്രതിഫലം 10 കോടിയായിരുന്നു.

എന്നാല്‍, അതിഥി വേഷത്തിലെത്തിയ ദീപികയുടെ പ്രതിഫലം 15 കോടിക്കും 30 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ജവാനിലെ പ്രതിഫലത്തെ കുറിച്ച്‌ ദീപിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണ്‍ അഭിനയിച്ചത്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും.

ചിത്രത്തില്‍ ഡബിള്‍ റോളില്‍ എത്തിയ ഷാരൂഖ് ഖാന്റെ അമ്മയുടെ വേഷമാണ് ദീപിക അവതരിപ്പിച്ചത്. നേരത്തേയും, സുപ്രധാനമായ അതിഥി വേഷങ്ങളില്‍ ദീപിക പദുകോണ്‍ അഭിനയിച്ചിരുന്നു.

രണ്‍വീര്‍ സിംഗിനൊപ്പം 83, സിര്‍ക്കസ് എന്നീ സിനിമകളില്‍ അഭിനയിക്കാനും പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ദീപിക വെളിപ്പെടുത്തി.

ഭര്‍ത്താവിന്റെ വിജയത്തില്‍ കരുത്തായി നില്‍ക്കുന്ന ഭാര്യയുടെ വേഷമായിരുന്നു 83 ലേത്. അത്തരമൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ അമ്മ അങ്ങനെയൊരു സ്ത്രീയായിരുന്നു.

ഭര്‍ത്താവിന്റെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന സ്ത്രീകൾക്കുള്ള ആദരമായിട്ടാണ് 83 ലെ വേഷം ചെയ്തതെന്ന് ദീപിക പറയുന്നു. അതുപോലെ തന്നെയാണ് ഷാരൂഖ് ഖാനും.

ഷാരൂഖ് ഖാൻ ചിത്രത്തില്‍ അതിഥി വേഷത്തിലെത്താൻ തനിക്ക് യാതൊരു മടിയുമില്ല. അതിന് പ്രതിഫലവും വാങ്ങില്ല. രോഹിത് ഷെട്ടിയോടും ഇതേ സമീപനമാണെന്നും ദീപിക പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !