ഷാരൂഖ് ഖാൻ ചിത്രം ജവാനില്‍ വെറും ഇരുപത് മിനുട്ട് മാത്രമായിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ദീപിക പദുകോണിന്റേത്.
എന്നാല്‍, അതിഥി വേഷത്തിലെത്തിയ ദീപികയുടെ പ്രതിഫലം 15 കോടിക്കും 30 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ജവാനിലെ പ്രതിഫലത്തെ കുറിച്ച് ദീപിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണ്‍ അഭിനയിച്ചത്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും.
ചിത്രത്തില്‍ ഡബിള്‍ റോളില്‍ എത്തിയ ഷാരൂഖ് ഖാന്റെ അമ്മയുടെ വേഷമാണ് ദീപിക അവതരിപ്പിച്ചത്. നേരത്തേയും, സുപ്രധാനമായ അതിഥി വേഷങ്ങളില്‍ ദീപിക പദുകോണ്‍ അഭിനയിച്ചിരുന്നു.
ഭര്‍ത്താവിന്റെ വിജയത്തില്‍ കരുത്തായി നില്ക്കുന്ന ഭാര്യയുടെ വേഷമായിരുന്നു 83 ലേത്. അത്തരമൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ അമ്മ അങ്ങനെയൊരു സ്ത്രീയായിരുന്നു.
ഭര്‍ത്താവിന്റെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന സ്ത്രീകൾക്കുള്ള ആദരമായിട്ടാണ് 83 ലെ വേഷം ചെയ്തതെന്ന് ദീപിക പറയുന്നു. അതുപോലെ തന്നെയാണ് ഷാരൂഖ് ഖാനും.
ഷാരൂഖ് ഖാൻ ചിത്രത്തില്‍ അതിഥി വേഷത്തിലെത്താൻ തനിക്ക് യാതൊരു മടിയുമില്ല. അതിന് പ്രതിഫലവും വാങ്ങില്ല. രോഹിത് ഷെട്ടിയോടും ഇതേ സമീപനമാണെന്നും ദീപിക പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.