ഒളിഞ്ഞു നോട്ടം, മോശം മെസേജുകള്‍; മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് 6 മാസം തടവ്,

സിയോള്‍: മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് ആറു മാസം തടവു ശിക്ഷ. ദക്ഷിണ കൊറിയയിലെ ഡേജിയോണ്‍ ജില്ലാ കോടതിയാണ് 50കാരിയായ സ്ത്രീയ്‌ക്ക് ശിക്ഷ വിധിച്ചത്.

ഫോണിലൂടെയും നേരിട്ടും അമ്മയുടെ ശല്യം രൂക്ഷമായതോടെയാണ് മകള്‍ പരാതി നല്‍കിയത്. 2021 ഡിസംബര്‍ മുതല്‍ 2022 മേയ് വരെയുള്ള കാലഘട്ടത്തില്‍ അമ്മ മകള്‍ക്ക് 306 മെസേജുകളും 111 കോളുകളും ചെയ്‌തതായി കോടതി കണ്ടെത്തി.

ആദ്യം ബൈബിള്‍ വായിക്കണമെന്ന തരത്തില്‍ വളരെ സാധാരണമായിട്ടായിരുന്നു സന്ദേശങ്ങള്‍ എന്നാല്‍ മെസേജുകള്‍ക്ക് മകള്‍ പ്രതികരിക്കാതെ വന്നതോടെ അമ്മയുടെ ശൈലി മാറി. മകളുടെ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അപമാനകരമായ സന്ദേശങ്ങള്‍ അയക്കാൻ തുടങ്ങി. കൂടാതെ മകളെ ഒളിച്ചു പിന്തുടരുകയും വീട്ടില്‍ ഒളിഞ്ഞു നോക്കുന്നതും പതിവായെന്നും മകളുടെ പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് ജൂണില്‍ പൊലീസ് അമ്മയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതും ലംഘിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്. തടവു ശിക്ഷയ്‌ക്കൊപ്പം 40 മണിക്കൂര്‍ ആന്റി സ്റ്റോക്കിങ് വിദ്യാഭ്യാസം ചെയ്യാനും കോടതി ഉത്തരവിട്ടു. ദക്ഷിണ കൊറിയയില്‍ സ്റ്റോക്കിങ് ചെയ്യുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !