കോഴിക്കോട്: പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തിന് പിന്നില്‍ വോട്ടിങ് മെഷീൻ അട്ടിമറിയെന്ന സംശയം പ്രകടിപ്പിച്ച് റെജി ലൂക്കോസ്.സി.പി.എം കുറുമണ്ണൂര് ബ്രാഞ്ച് കമ്മിറ്റി അംഗമായ റെജി ലൂക്കോസ് പുരോഗമന കലാസാഹിത്യ സംഘം കാണാക്കാരി പഞ്ചായത്ത് പ്രസിഡന്റുമാണ്.
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്‍ പല കാരണങ്ങളും സി.പി.എം നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചതിന് തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗമാണ് പ്രധാനമായും യു.ഡി.എഫിന് അനുകൂലമായത് എന്നാണ് സി.പി.എം തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് റെജി ലൂക്കോസ് ഇ.വി.എം അട്ടിമറിയാണോ എന്ന സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.