കോഴിക്കോട്: കോഴിക്കോട് കാര്‍ യാത്രക്കാരിയെ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദിച്ചെന്ന് പരാതി. അത്തോളി സ്വദേശിനി അഫ്ന അബ്ദുള്‍ നാഫിക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പൊലീസുകാര്‍, യുവതി കുടുംബവുമായി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നടക്കാവ് എസ് ഐ വിനോദിനെതിരെ കാക്കൂര്‍ പൊലീസില്‍ യുവതി പരാതി നല്കി.
പൊലീസ് അടിവയറ്റില്‍ തൊഴിച്ചെന്ന് അഫ്ന പറഞ്ഞു. വലതു കൈയ്യില്‍ കടിച്ചു. കാറിന് സൈഡ് കൊടുക്കാത്തതിനാല്‍ അക്രമിസംഘം കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടു. കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ് ഐ ബൈക്കിലെത്തി മര്‍ദ്ദിച്ചതെന്ന് അഫ്ന പറഞ്ഞു. പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും അഫ്ന ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.