അഞ്ച് വര്‍ഷം ഭാര്യയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച്‌ 57-കാരൻ, കടുംകൈ ഭാര്യയുടെ പെൻഷൻ ലഭിക്കുന്നതിന്.

സ്റ്റോക്ക്‌ഹോം: അഞ്ച് വര്‍ഷത്തോളം ഭാര്യയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച്‌ 57-കാരൻ. ഭാര്യയുടെ പെൻഷൻ തുക കിട്ടുന്നതിനായാണ് ഇയാള്‍ ഭാര്യ മരിച്ച വിവരം എല്ലാവരില്‍ നിന്നും ഒളിപ്പിച്ചു വച്ചത്.

സ്വീഡനിലെ നോര്‍വേ നഗരത്തിലാണ് സംഭവം.ഏറെ കാലമായി ക്യാൻസര്‍ ബാധിതയായിരുന്നു ഇയാളുടെ ഭാര്യ. 2018-ല്‍ രോഗം മൂര്‍ച്ഛിച്ച്‌ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാൻ താത്പര്യമില്ലാതിരുന്ന 57-കാരൻ പറമ്പിൽ അടക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും പിന്നീട് സംസ്‌കരിക്കുന്നതിനായി ഫ്രീസറില്‍ വെക്കുകയായിരുന്നു.

ഭാര്യ മരിച്ചെന്ന വിവരം ഇയാള്‍ എല്ലാരില്‍ നിന്നും മറച്ചു വെച്ചു. അവര്‍ ജീവനോടെ തന്നെയുണ്ടെന്നും ആരുമായും സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ഭര്‍ത്താവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭാര്യയുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതും മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതും കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു.

പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ 60-കാരിയുടെ മൃതദേഹം ഫ്രീസറില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് 57-കാരൻ മൊഴി നല്‍കി. 

ഫ്രീസര്‍ നിത്യവും ഉപയോഗിച്ചിരുന്നതായും മധ്യവയസ്‌കൻ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ക്യാൻസര്‍ രോഗി ആയതിനാല്‍ തന്നെ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ ജയില്‍ശിക്ഷയ്‌ക്ക് കോടതി വിധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !