സ്റ്റോക്ക്ഹോം: അഞ്ച് വര്‍ഷത്തോളം ഭാര്യയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് 57-കാരൻ. ഭാര്യയുടെ പെൻഷൻ തുക കിട്ടുന്നതിനായാണ് ഇയാള്‍ ഭാര്യ മരിച്ച വിവരം എല്ലാവരില്‍ നിന്നും ഒളിപ്പിച്ചു വച്ചത്.
ഭാര്യ മരിച്ചെന്ന വിവരം ഇയാള്‍ എല്ലാരില്‍ നിന്നും മറച്ചു വെച്ചു. അവര്‍ ജീവനോടെ തന്നെയുണ്ടെന്നും ആരുമായും സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ഭര്‍ത്താവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭാര്യയുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതും മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതും കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു.
പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ 60-കാരിയുടെ മൃതദേഹം ഫ്രീസറില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് 57-കാരൻ മൊഴി നല്കി.
ഫ്രീസര്‍ നിത്യവും ഉപയോഗിച്ചിരുന്നതായും മധ്യവയസ്കൻ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ക്യാൻസര്‍ രോഗി ആയതിനാല്‍ തന്നെ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ ജയില്‍ശിക്ഷയ്ക്ക് കോടതി വിധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.