പ്രോട്ടീൻ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ഉത്തമമാണ്.
ഒന്ന്…
ബദാം ആണ് ഈ പട്ടികയില്‍ ആദ്യത്തേത്. ഫൈബറും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്ദ്ദത്തും കുറയ്ക്കാനും ബദാം നല്ലതാണ്.
രണ്ട്…
സോയാബീന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്ളത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീനുണ്ട്. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ സോയാബീന്‍ കഴിക്കുന്നതു മൂലം ശരീരത്തിന് ലഭിക്കും.
മൂന്ന്…
ചെറുപയര്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീനുണ്ട്. അതിനാല്‍ മുട്ടയ്ക്ക് പകരം ചെറുപയര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്…
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ധാരാളമായി പോഷകങ്ങള്‍ അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡുകള്‍. 100 ഗ്രാം ചിയ വിത്തില്‍ 17 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.