പത്തനംതിട്ടയിൽ ഒന്‍പതുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ

പത്തനംതിട്ട:അടൂര്‍ ഏനാത്ത് അച്ഛനെയും ഒന്‍പതുവയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി.അലക്‌സ്(47) മൂത്തമകന്‍ മെല്‍വിന്‍ മാത്യു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.

മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം.വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. 

മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്റെ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !