ലഹരിമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മുഖത്ത് ടാറ്റു അടിച്ചു: കാമുകന്റെ ക്രൂരതയ്‌ക്കൊടുവില്‍ യുവതിക്ക് ആശ്വാസം,

ഫ്ലോറിഡ:  ഇന്ന് ശരീരഭാഗങ്ങളില്‍ ഇഷ്ടപ്പെട്ട ടാറ്റു അടിക്കുന്നത് യുവാക്കള്‍ക്കിടയില്‍ പതിവാകുകയാണ്. ചിലര്‍ ശരീരമാസകലം ടാറ്റുകള്‍കൊണ്ട് നിറയ്ക്കുന്നത് നാം സമൂഹ മാധ്യമങ്ങളിലൂടെ കാണാറുണ്ട്.

എന്നാല്‍ ടാറ്റൂ ചെയ്യുമ്പോൾ പലവട്ടം ആലോചിക്കണമെന്നും ഉറപ്പുള്ളതാണെങ്കില്‍ മാത്രമേ ചെയ്യാവൂ എന്നും ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പോലും നിര്‍ദേശിക്കാറുണ്ട്. കാരണം ഒരിക്കല്‍ പെര്‍മനന്റ് ടാറ്റൂ ചെയ്താല്‍ പിന്നെ അത് കളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ മുഖത്ത് ടാറ്റൂ ചെയ്ത ഒരു യുവതിയുടെ ദുരവസ്ഥയാണ് വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമാകുന്നത്.

സാധാരണയായി എല്ലാവരും സ്വന്ത ഇഷ്ടപ്രകാരമാണ് ടാറ്റു അടിക്കുന്നത്. എന്നാല്‍ ഈ യുവതി സ്വന്തം താല്‍പര്യാര്‍ത്ഥമല്ല മുഖത്ത് ടാറ്റൂ ചെയ്തത്. ഒരു ചതിയിലൂടെ ഇവരുടെ മുന്‍ കാമുകനാണ് ഇങ്ങനെ ചെയ്തത്. 

ഫ്‌ളോറിഡ സ്വദേശിയായ ടേയ്‌ലര്‍ വൈറ്റ് എന്ന മുപ്പത്തിയേഴുകാരിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുൻപാണ് സംഭവം. ഒരു പിറന്നാള്‍ ദിവസം അന്ന് കാമുകനായിരുന്ന ആള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയതായിരുന്നു ഇവര്‍. 

അയാള്‍ ടേയ്‌ലറിനെയും കൊണ്ട് ഒരു ബാറിലേക്കാണ് പോയത്. അവിടെ വച്ച്‌ ശക്തിയേറിയ ലഹരിമരുന്ന് അയാള്‍ അവര്‍ക്ക് നല്‍കി. തുടര്‍ന്ന് ബോധരഹിതയായ ടേയ്‌ലറുടെ മുഖത്ത് അയാള്‍ ടാറ്റൂ ചെയ്യിക്കുകയായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രമാണ് ടേയ്‌ലര്‍ ഇക്കാര്യമറിയുന്നത്. കാഴ്ചയില്‍ തന്നെ ഭയമോ വിചിത്രമായതെന്നോ തോന്നിക്കുന്ന ഡിസൈനുകളാണ് മുഖത്ത് ടാറ്റൂ അടിച്ചത്. 

സംഭവശേഷമുള്ള യുവതിയുടെ ജീവിതം തികച്ചും ദുസ്സഹമായിരുന്നു.  മുഖത്തെ ടാറ്റൂവിനെ തുടര്‍ന്ന് ഉണ്ടായിരുന്ന ജോലി നഷ്ടമായി. മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എവിടെയും ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. ഇതോടെ ജീവിതം പ്രതിസന്ധിയിലായി. 

വാര്‍ത്തകളിലൂടെയും മറ്റും പ്രശസ്തി നേടിയതോടെ മാനസികമായി പ്രതിസന്ധികളില്‍ പെട്ടുപോയവര്‍ക്ക് ധൈര്യം പകര്‍ന്നുനല്‍കുന്ന തരത്തിലേക്ക് അവര്‍ മാറി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ പ്രശ്‌നത്തിന് ഒരു പരിഹാരമാകാന്‍ പോവുകയാണ്.

ലേസര്‍ ചികിത്സയിലൂടെ ഇവരുടെ ടാറ്റൂ മുഴുവനായി നീക്കം ചെയ്യുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോഴൊരാള്‍ രംഗത്തെത്തിയിരിക്കുകയാണത്രേ. കാരിഡി അസ്‌കെനാസി എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ വളരെ സങ്കീര്‍ണമായ ചികിത്സ തന്നെ ആവശ്യമായി വരുന്നതിനാല്‍ ഇതിന് യോജിക്കുന്ന കേന്ദ്രം തെരഞ്ഞെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണത്രേ ഇപ്പോഴിവര്‍. ഏതായാലും ഈ വാര്‍ത്തയറിഞ്ഞതോടെ ടെയ്‌ലറെ സ്‌നേഹിക്കുന്നവര്‍ എല്ലാം വളരെ സന്തോഷത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !