പാലാ: അഷ്ടമി രോഹിണി ദിനത്തിൽ പാലായിൽ നടന്ന മഹാശോഭായാത്രയിൽ പത്തോളം സ്ഥലത്ത് നിന്നുള്ള ശോഭായാത്രകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ഉണ്ടായ മഴ മൂലം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഒഴിവാക്കി.
ശോഭായാത്രകൾക്കായി തയ്യാറെടുത്തവർവെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തിൽ സംഗമിച്ച് നഗരത്തിലെത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് ഉറിയടി, ഗോപികാനൃത്തം,
പാൽപ്പായസം വിതരണം എന്നിവ നടന്നു പാലായിലെ ആഘോഷങ്ങൾക്ക് ഹരിശങ്കർ നിലപ്പന, അരുൺ എം, ടി.ആർ. അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഭരണങ്ങാനം,അളനാട്, കുറിഞ്ഞി, പിഴക്, കൊണ്ടൂർ,കുമ്മണ്ണൂർ, മുരിക്കുംപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, ഭാഗവത പാരായണം, പ്രസാദമൂട്ട്, ശ്രീകൃഷ്ണാവതാരപൂജ എന്നിവ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.