കോട്ടയം :വെള്ളൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മാലിന്യ കൂമ്പാരങ്ങൾ കണ്ടെത്തി വൃത്തിയാക്കുകയും, ബോധവത്കരണ ക്ലാസുകൾ,യോഗങ്ങൾ ശുചികരണ പ്രവർത്തനങ്ങൾഎന്നിവ നടത്തി.
2023 ജൂൺ 5 ന് ഹരിതസഭയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല കൺവെൻഷൻ ചേർന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ അംഗങ്ങൾ പങ്കെടുത്തു.മാലിന്യ മുക്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുകൊണ്ട് പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി വാർഡ് തലത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ അജണ്ടയാക്കി സ്പെഷ്യൽ ഗ്രാമസഭ ജനകീയ പങ്കാളിത്തത്തോടുകൂടി ചേരുകയും . മാലിന്യനിർമാർജനം പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിന് വേണ്ടി വാർഡുകളിൽ 50 വീടുകൾ ചേർത്ത് ക്ലസ്റ്റർ രൂപീകരിക്കുകയും ചെയ്തു.
ക്ലസ്റ്റർ യോഗങ്ങൾ സെപ്റ്റംബർ ഇരുപതാം തീയതിക്കുള്ളിൽ പൂർത്തീകരിക്കുന്നതിന് ക്ലസ്റ്റർ കമ്മിറ്റികളെ ചുമതലപ്പെടുത്തുകയും മാലിന്യമുക്ത നവ കേരള ക്യാമ്പയിൻ അജണ്ടയാക്കി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും സ്പെഷ്യൽ പിടിഎ മീറ്റിംഗ് വിളിച്ചു ചേർക്കുകയും ചെയ്തു.
അതോടൊപ്പം അംഗനവാടികളിലെ കുട്ടികളുടെ രക്ഷകർത്താ യോഗവും വിളിച്ചുചേർത്തു രാഷ്ട്രീയ, മതസമുദായ സംഘടനകളുടെയും ക്ലബ്ബുകളുടെയും,ആരാധനാലയങ്ങളുടെ കമ്മിറ്റികളുടെയും വ്യാപാരികളുടെയും പ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട് .
ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി പദ്ധതിയിൽ പെടുത്തി ഈ ഓട്ടോ വാങ്ങി നൽകി കൂടാതെ 2023- 24 വാര്‍ഷിക പദ്ധതിയിൽ പെടുത്തി സർക്കാർ നിർദ്ദേശപ്രകാരം ഉള്ള മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത് ബഹുമാനപ്പെട്ട വൈക്കം എംഎൽഎ സി കെ ആശയുടെ നേതൃത്വത്തിൽ.
വൈക്കം നിയോജകമണ്ഡലത്തെ ഒക്ടോബർ രണ്ടാം തീയതി സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായി വെള്ളൂർ ഗ്രാമപഞ്ചായത്തും ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പിലാക്കി വരുകയും പൂർണമായും സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി രണ്ടാംഘട്ട പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധക്കുളിൽ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് ആർ നികിതകുമാർ അറിയിച്ചു.
ഹരിത കർമ്മ സേനയ്ക്കുള്ള ഈ ഓട്ടോ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഈ ഓട്ടോ ഹരിത കർമ്മ സേനയ്ക്ക് കൈമാറി ചടങ്ങിൽ മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്തല കോഡിനേറ്റർ എ കെ ദാമോദരൻ, വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓ കെ ശ്യാംകുമാർ.
ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ മഹിളാമണി, ലൂക്ക് മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ,രാധാമണി മോഹൻ,ലിസ്സി സണ്ണി,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ,സെക്രട്ടറി ദേവി പാർവതി,
വി ഇ ഒ അനുപമ, മാലിന്യ മുക്ത നവകേരളം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മറ്റിഅംഗങ്ങളായ ടി എം വേണുഗോപാൽ, പി കെ ശശി, കെ കെ പ്രകാശൻ,എ കെ വർഗീസ്, മനോഹരൻ മാണിക്കമംഗലം,ഹരിത കർമ്മസേനഗങ്ങൾ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.