കാനഡ: ഒട്ടാവയ്ക്കടുത്ത് വിവാഹ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് സംഭവത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു ആറുപേര്‍ക്ക് പരുക്ക്.
ശനിയാഴ്ച കനേഡിയന്‍ സമയം രാത്രി 10.21 ഓടെയാണ് ഇന്‍ഫിനിറ്റി കണ്വെന്ഷന് സെന്ററില്‍ വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറയുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്നവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ടൊറന്റോ സ്വദേശികളായ മുഹമ്മദ് അലി (26), അബ്ദിഷാകുര് അബ്ദി ദര് (29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തതിന്റെ ശബ്ദം കേട്ടെന്ന് പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു വിവരമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ് അംഗീകരിക്കാനാവാത്തതാണെന്നും സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയെന്നും സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
വിദ്വേഷക്കൊലയാണെന്ന് സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.കുറ്റവാളികളെ കുറിച്ചോ വെടിവയ്പിനെ കുറിച്ചോ എന്തെങ്കിലും തരത്തില്‍ അറിവുള്ളവര്‍ വിവരം കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കണ്വെന്ഷന് സെന്ററിലെയും പരിസരത്തെയും ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഈവര്‍ഷം ഒട്ടാവയിലുണ്ടാകുന്ന 12–ാമത് വെടിവയ്പ്പാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.