കാനഡയിൽ വിവാഹ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് സംഭവത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു ആറുപേര്‍ക്ക് പരുക്ക്.

കാനഡ: ഒട്ടാവയ്ക്കടുത്ത് വിവാഹ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് സംഭവത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു ആറുപേര്‍ക്ക് പരുക്ക്.

ശനിയാഴ്ച കനേഡിയന്‍ സമയം  രാത്രി 10.21 ഓടെയാണ് ഇന്‍ഫിനിറ്റി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറയുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്നവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ടൊറന്‍റോ സ്വദേശികളായ മുഹമ്മദ് അലി (26), അബ്ദിഷാകുര്‍ അബ്ദി ദര്‍ (29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തതിന്റെ ശബ്ദം കേട്ടെന്ന് പരിസരവാസികള്‍ പൊലീസിനോട്‌ പറഞ്ഞു വിവരമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.

പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ് അംഗീകരിക്കാനാവാത്തതാണെന്നും സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയെന്നും  സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

വിദ്വേഷക്കൊലയാണെന്ന് സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

കുറ്റവാളികളെ കുറിച്ചോ വെടിവയ്പിനെ കുറിച്ചോ എന്തെങ്കിലും തരത്തില്‍ അറിവുള്ളവര്‍ വിവരം കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സെന്ററിലെയും പരിസരത്തെയും ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഈവര്‍ഷം ഒട്ടാവയിലുണ്ടാകുന്ന 12–ാമത് വെടിവയ്പ്പാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !