കോട്ടയത്ത് അയൽവാസിയായ യുവതിയെ യുവാവ് വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടി

കോട്ടയം: ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ആർപ്പൂക്കര വാര്യമുട്ടം കുടോംപറമ്പിൽ വിജിത (39) യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സൗഹൃദം നിരസിച്ചതിനെ തുടർന്നാണ് പ്രതിയായ യുവാവ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11:30 ഓടെയായിരുന്നു സംഭവം. ആർപ്പൂക്കര വാര്യമുട്ടത്തെ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഈ സമയം ഇവിടെയെത്തിയ പ്രതി യുവതിയെ വീട്ടിൽനിന്നു വിളിച്ചിറക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു

നിരവധി തവണ യുവതിയെ ഇയാൾ വെട്ടിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകി. ആക്രമണത്തിനുശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !