മുംബൈ: പ്രതിപക്ഷകൂട്ടായ്മയായ ഇന്ത്യ' യുടെ സമ്മേളനത്തിൽ അഭിപ്രായഭിന്നതയെത്തുടർന്ന് ലോഗോ പ്രകാശനം മാറ്റി.
മുംബൈയിൽ സമ്മേളനം സംഘടിപ്പിച്ചത് ശിവസേന, എൻ.സി.പി., കോൺഗ്രസ് സഖ്യമായ മഹാരാഷ്ട്രാ വികാസ് അഘാഡിയായിരുന്നു. അവർ അഞ്ചുലോഗോകൾ തയ്യാറാക്കിനൽകി.
എന്നാൽ, ഇതിന്റെ രൂപകല്പനയിലും ഉപയോഗിച്ച നിറങ്ങളിലുംമറ്റും പലപാർട്ടികളും ഭിന്നത രേഖപ്പെടുത്തിയതോടെ ലോഗോ പ്രകാശനംവേണ്ടെന്നുവെക്കുകയായിരുന്നു. പൊതുജനങ്ങളുടെകൂടി അഭിപ്രായം കണക്കിലെടുത്തായിരിക്കും ഇനി ലോഗോ രൂപകല്പനചെയ്യുകയെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു.പുതുതായി രൂപവത്കരിച്ച ഏകോപനസമിതിയായിരിക്കും ലോഗോയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. സഖ്യത്തിലെ പല പാർട്ടികളും പല തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. സഖ്യത്തിന് പുതിയ ലോഗോ വരുമ്പോൾ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് തത്കാലം വേണ്ടെന്നുവെച്ചത്.
ഏകോപനസമിതി കൺവീനറുടെ തിരഞ്ഞെടുപ്പും വിവിധ പാർട്ടി പ്രതിനിധികളുടെ അഭിപ്രായം മാനിച്ച് വേണ്ടെന്നുവെക്കുകയായിരുന്നു. ആവശ്യമെങ്കിൽ രൂപവത്കരിച്ച ഓരോ കമ്മിറ്റിക്കും ഓരോ തലവനെ തിരഞ്ഞെടുക്കാമെന്ന അഭിപ്രായമാണ് സ്വീകരിക്കപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.