പാലാ :വിവിധ മോഷണ കേസുകളിൽ പ്രതികളായ സംഘത്തിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി (24), കുറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത് വലിയ നിരപ്പേൽ വീട്ടിൽ ശ്രീജിത്ത്(25), കറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത് വലിയ നിരപ്പേൽ വീട്ടിൽ അഭിജിത്ത് (24),
പ്രവിത്താനം സ്വദേശി അനിറ്റ് (20), പ്രവിത്താനം സ്വദേശി എബിൻ സെബാസ്റ്റ്യൻ (20), അളനാട് സ്വദേശി സ്റ്റീവോ(19), എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഈരാറ്റുപേട്ട കൈപ്പള്ളി ഭാഗത്തുള്ള വീട്ടിൽ നിന്നും മാല, മോതിരം, കമ്മൽ തുടങ്ങി ഒരു ലക്ഷത്തി എഴുപതിനായിരം രൂപ വിലയുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇവർ മുണ്ടക്കയം ഭാഗത്തുള്ള വീടുകളിലും മോഷണം നടത്തിയതായി കണ്ടെത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനാണ് ശ്രീജിത്ത്, സ്റ്റീവോ, അഭിജിത്ത് എന്നിവരെ അന്വേഷണസംഘം പിടികൂടുന്നത്. മോഷ്ട്ടിച്ച സ്വര്‍ണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, ഷാബുമോൻ, ഇക്ബാൽ, എ.എസ്.ഐ ബിജു, സി.പി.ഓ മാരായ അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു, ബിനേഷ്, അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സനു ബെന്നി, ശ്രീജിത്ത്, അഭിജിത്ത് എന്നിവരെ കോടതി റിമാൻഡ് ചെയ്യുകയും അനിറ്റ്, സ്റ്റീവോ,എബിൻ സെബാസ്റ്റ്യൻ എന്നിവരെ കോടതി ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.