വീട് കുത്തി തുറന്ന് ഗൃഹോപകരണങ്ങളും രേഖകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.

ഇടുക്കി: കാഞ്ചിയാർ കോവിൽമലയിൽ വീട് കുത്തി തുറന്ന് ഗൃഹോപകരണങ്ങളും രേഖകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.

തുളസിപ്പടി മുണ്ടാനത്ത് റോബിൻ( 24) ആണ് പോലീസിന്റെ പിടിയിലായത്. ആഗസ്റ്റ് മൂന്നിന് തുളസിപ്പടി മണ്ണഞ്ചേരി ജോബിന്റെ വീട്ടിലാണ് റോബിൻ മോഷണം നടത്തിയത്.

റോബിന്റെ പക്കൽ നിന്ന് ജോബിന്റെ ഇളയ സഹോദരൻ അൻപതിനായിരം രൂപ വായ്പ വാങ്ങിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്നാണ് വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചത്.

ജോബിന്റെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫ്രിഡ്ജ് ടിവി പാത്രങ്ങൾ തുടങ്ങിയവയും സഹോദരന്റെ പാസ്പോർട്ടും മോഷ്ടിച്ചു. ടിവിയും ഫ്രിഡ്ജും മറ്റു പാത്രങ്ങളും ആക്രിക്കടയിൽ വിറ്റു. അച്ഛനുമായി ആശുപത്രിയിലായിരുന്ന ജോബിൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി.

പാലായിൽ കള്ള് ഷാപ്പിൽ ജോലി ചെയ്യുകയായിരുന്ന റോബിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, എസ്എച്ച്ഒ ടി സി മുരുകൻ, എസ് ഐ ലിജോ പി മണി, സിപിഒമാരായ മനു പി ജോസ്, പി വി രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !