കൊടുങ്ങല്ലൂർ : ആളുകൾ നോക്കിനിൽക്കെ പകൽ നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. കുത്തിയയാളെ സംഭവസ്ഥലത്തുനിന്ന് കൊടുങ്ങല്ലൂർ പോലീസ് പിടിച്ചു.
കാവിൽക്കടവ് തെക്കിനേടത്ത് പ്രിൻസൺ ഫ്രാൻസിസിനാണ് (26) കുത്തേറ്റത്. നെഞ്ചിലും വയറ്റിലും പുറത്തുമടക്കം അഞ്ച് കുത്തേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
വൃക്കയ്ക്ക് മുറിവേറ്റ പ്രിൻസണ് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇയാളെ കുത്തിയെന്ന് പറയുന്ന തിരുവള്ളൂർ നെടുംപറമ്പിൽ ജസ്റ്റി (33) നാണ് അറസ്റ്റിലായത്.
രാവിലെ പത്തരയോടെ നഗരസഭാ ഓഫീസിന് താഴെയുള്ള വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സംഭവം. സ്വകാര്യബാങ്കിലെ താത്കാലിക ജോലിക്കാരനായ പ്രിൻസൺ കടയിൽനിന്ന് ഇറങ്ങി വരുമ്പോൾ അക്രമി കത്തിയുമായി ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നു.സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇരുവരും തമ്മിൽ വർഷങ്ങളായുള്ള വ്യക്തിവൈരമാണ് കാരണമെന്നും പോലീസ് പറഞ്ഞു. 16-ന് നടക്കുന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിൻസൺ നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.