റാന്നി: പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് ബിജെപി അംഗം രാജിവെച്ചു. പുതുശ്ശേരിമല വാർഡിൽനിന്നു ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച എ.എസ്.വിനോദ് ആണ് രാജിവെച്ചത്.
പാർട്ടിയിലെ ഒരു വിഭാഗവും വിനോദും തമ്മിൽ അടുത്തിടെ ഭിന്നത രൂക്ഷം ആയിരുന്നു. വിപ്പ് ലംഘിച്ചതിന്റെ പേരിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ബിജെപി നേതൃത്വം വിനോദിനെ ഒഴിവാക്കിയിരുന്നു.ഇതിന്‍റെ തുടർച്ചയാണ് രാജി എന്നാണ് വിവരം.വെള്ളിയാഴ്ച പകൽ 12 മണിയോടെ പഞ്ചായത്ത് സെക്രട്ടറി സുധാകുമാരിക്കാണ് രാജിക്കത്ത് നൽകിയത്.
പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ വിനോദിനെതിരെ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിൽ വിധി വരാനിരിക്കെയാണ് രാജി വെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.