മുണ്ടക്കയം: നവീകരിച്ച കൂട്ടിക്കൽ ത്രിവേണി ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ലൈബ്രറി ഹാളിൽ നടന്നു. ലൈബ്രറി പ്രസിഡണ്ട് കെ. എസ് മോഹനന്റെ അധ്യക്ഷതയിൽ നടന്ന യോഗം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റുമാരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മുരളീധരൻ ആദരിച്ചു. ലൈബ്രറി സെക്രട്ടറി കെ.ശശി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,ഗ്രാമപഞ്ചായത്ത് അംഗം ബിജോയ് ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡണ്ട് ജേക്കബ് ജോർജ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി രാധാകൃഷ്ണൻ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എം.ഐ അൻസാരി,കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൻസൽന ഷക്കീർ, സൗമ്യ ഷമീർ, എം. വി ഹരിഹരൻ, ത്രിവേണി ലൈബ്രറി വൈസ് പ്രസിഡണ്ട് എ.കെ ഭാസി തുടങ്ങിയവർ സംസാരിച്ചു.പ്രളയത്തിൽ തകർന്ന ലൈബ്രറിക്ക് ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമയുടെ ശ്രമഫലമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറിയുടെ പുനരുദ്ധാരണം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.