രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഒരു തോക്കിന്റ ഇരട്ടക്കുഴൽപോലെ യോജിച്ച് പോരാടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. എം കെ സ്റ്റാലിൻ.

ചെന്നൈ : ഭരണഘടന വിപത്ത്‌ നേരിടുന്ന കാലത്ത്‌ രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഒരു തോക്കിന്റ ഇരട്ടക്കുഴൽപോലെ യോജിച്ച് പോരാടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. എം കെ സ്റ്റാലിൻ.

കേരള മീഡിയ അക്കാദമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളികളും തമിഴരും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശം. ഇന്ത്യൻ ഭരണഘടനയാണ് വേദഗ്രന്ഥം എന്നുപറഞ്ഞ് അധികാരത്തിലേറിയ പ്രധാനമന്ത്രി അതേ ഭരണഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്നു.

ഇതിനെതിരെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന എല്ലാവരും ഒത്തുചേരണം. വിദേശരാജ്യം ഇന്ത്യ ആക്രമിച്ചപ്പോൾ വീടിരുന്നാൽ മാത്രമേ ഓട് മാറ്റാൻ കഴിയൂ എന്ന് അണ്ണാദുരൈ പറഞ്ഞു. അതേ സാഹചര്യമാണ്‌ ഇപ്പോൾ.

ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാനസംവിധാനവും തകർക്കപ്പെടുകയാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും അപകടത്തിലാണ്. ഇന്ത്യയെ രക്ഷിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്‌കർ രചിച്ച ചെയ്ഞ്ചിങ് മീഡിയ സ്കേപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ടി കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത്‌ മീഡിയ അക്കാദമി നിർമിച്ച, മാധ്യമപ്രവർത്തകൻ ശശികുമാറിനെക്കുറിച്ചുള്ള ഡോക്യുഫീച്ചറിന്റെ പ്രദർശന ഉദ്ഘാടനവും സ്‌റ്റാലിൻ നിർവഹിച്ചു.

പുസ്‌തകം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഏറ്റുവാങ്ങി. മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി.

തമിഴ്‌നാട് സർക്കാരിന്റെ സഹായത്തോടെ ദ്രാവിഡ മാധ്യമ പഠനത്തിന് മീഡിയ അക്കാഡമി ചെയർ സ്ഥാപിക്കാനുള്ള ചെയർമാന്റെ നിർദേശത്തോട്‌ മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു.

തമിഴ്‌നാട് ദേവസ്വംമന്ത്രി പി കെ ശേഖർ ബാബു, മാധ്യമപ്രവർത്തകരായ ബി ആർ പി ഭാസ്‌കർ, ശശികുമാർ, ദ ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ്‌ എഡിറ്റർ അരുൺ റാം, സംഘാടകസമിതി ചെയർമാൻ ഡോ. എ വി  അനൂപ്, മലയാളി ക്ലബ് പ്രസിഡന്റ്‌ എൻ ആർ പണിക്കർ,

മദ്രാസ് മലയാളി സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !