ഇറാക്ക്;വടക്കൻ ഇറാഖിൽ വിവാഹച്ചടങ്ങിനിടെ വൻ തീപിടുത്തം അപകടത്തിൽ 100 പേർ മരണപെട്ടതായതും 150 പേർക്ക് പരിക്കേറ്റതായും ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഇറാഖിലെ വടക്കൻ നിനെവേ പ്രവിശ്യയിലെ അൽ-ഹംദാനിയയിൽ നൂറുകണക്കിന് ആളുകൾ ആളുകൾ പങ്കെടുത്ത വിവാഹ വേദിയിലായിരുന്നു രാജ്യത്തെ നടുക്കിയ തീപിടുത്തം ഉണ്ടായത് മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായും റിപ്പോർട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതർ.അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല അതേസമയം വിവാഹ വേദിയിൽ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.അപകടത്തിൽ വരനും വധുവും മരിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തെ തുടർന്ന് അൽ-ഹംദാനിയയിൽ നിന്ന് നിരവധി അഗ്നി ശമനസേന യൂണിറ്റുകൾ എത്തി തീയണച്ചു.മരിച്ചവരിൽ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല പരിക്കേറ്റവരെ നിനെവേ പ്രവിശ്യയിലെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും ഇറാഖ് പ്രധാന മന്ത്രി അടിയന്തിര സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പ്രധാന മന്ത്രി വാർത്താ ഏജൻസിയായ നീന ചാനലിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.