ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായി ഇടുക്കിയിൽ 22 കാരൻ ജീവനൊടുക്കി

ഇടുക്കി :മൂന്നാർ പള്ളിവാസലിൽ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ കാസർകോട് സ്വദേശി പി.കെ.റോഷ് ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിമിനെ തുടർന്ന് പണം നഷ്ടമായതിന് പിന്നാലെ എന്ന് പൊലീസ്.

ടെലഗ്രാമിലൂടെ 22 കാരനായ റോഷ് കുറച്ചുനാളായി ഗെയിം കളിച്ചിരുന്നു. തുടക്കത്തിൽ പണം ലഭിക്കുകയും, പിന്നീട് കളിച്ചു നേടിയ പണം ലഭിക്കാൻ അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്തു. ഇങ്ങനെ അറുപതിനായിരം രൂപ ഒടുവിൽ യുവാവ് നൽകേണ്ടിവന്നു. 

കടം വാങ്ങിയും സഹപ്രവർത്തകന്റെ മാല പണയം വച്ചുമാണ് റോഷ് പണം സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.

സഹപ്രവർത്തകന്റെ മൊഴിയാണ് പൊലീസിന് നിർണായകമായത്. യുവാവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോൺ ലോക്ക് ആയതിനാൽ വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘത്തിന് കൈമാറാനാണ് തീരുമാനം.

ഇതിലൂടെ എന്ത് തരം ഗെയിം ആണ് കളിച്ചത് എന്ന് കണ്ടെത്തും. റോഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !