അതി ശക്തമായ മഴയിൽ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ ഉരുൾ പൊട്ടലുണ്ടായതായി സൂചന, മണിയാർ അണക്കെട്ട് തുറന്നു ,

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ ഉരുൾ പൊട്ടലുണ്ടായതായി സൂചന.ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴയാണ്. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ പറഞ്ഞു.

സന്ധ്യയ്ക്ക് മുണ്ടൻപാറ തോട്ടിലൂടെ അതിശക്തമായ മലവെള്ളപ്പാച്ചിൽ ആയിരുന്നു. തോട്ടിലെ വെള്ളം കണ്ടതോടെയാണ് വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉയർന്നത്.

സന്ധ്യ മയങ്ങിയതിനാൽ വെള്ളം എവിടെ നിന്നാണ് എത്തിയതെന്നു വ്യക്തമല്ല. സീതക്കുഴി പുള്ളോലിപടിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. വാഹനങ്ങൾ തോടിന്റെ അക്കരവഴിയുള്ള റോഡിലൂടെ തിരിച്ചുവിട്ടു.

റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.മൂഴിയാർ അണക്കെട്ട് വീണ്ടും തുറന്നേക്കുമെന്നാണു സൂചന. മണിയാർ അണക്കെട്ട് തുറന്നു.

അതിശക്തമായ മഴ കാരണം, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.

മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !