മാവേലിക്കര:തെക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്‍പി യുപി വിഭാഗങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ്സി യുപിഎസില്‍ നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി പ്രമോദ് അധ്യക്ഷനായി. പ്രഥമാധ്യാപകന് റിനോഷ് ശാമുവേല്‍ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി രാധാകൃഷ്ണന്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന് എന്‍ ഓമനക്കുട്ടന്, ഗീത മുരളി, ശ്രീലേഖ ടീച്ചര്‍, വത്സമ്മ തമ്പി എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും എല്‍പി യുപി വിഭാഗങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം എത്തിക്കുന്ന പദ്ധതി പഞ്ചായത്ത് തലത്തില്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. അന്ന് സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ പദ്ധതി വിപുലപ്പെടുത്തിയതോടെ പഞ്ചായത്തിലെ 11 സ്കൂളുകളിലെ തൊള്ളായിരത്തോളം വരുന്ന കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.