ഡബ്ലിന്‍ : അയര്‍ലണ്ടിലെ നാടകപ്രേമികൾക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ ബ്ലാഞ്ചസ്ടൌണ്‍ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ ഡബ്ലിന്‍ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ഇസബെല്‍’ അരങ്ങേറുന്നു.
ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ ‘ഇസബെല്‍’ സലിന് ശ്രീനിവാസിന്റെ രചനയില്‍ ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിര്‍വഹിക്കുന്നു.ജെസ്സി ജേക്കബിന്റെ തൂലികയില്‍ പ്രശസ്ത സംഗീതജ്ഞന് സിംസണ്‍ ജോണ്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ് , മരീറ്റ ഫിലിപ് എന്നിവരാണ്.
പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാര്‍ദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകള്‍ക്ക് ശേഷം ഡബ്ലിന്‍ തപസ്യ അവതരിപ്പിക്കുന്ന ‘ഇസബെല്‍’ സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വര്‍ണ്ണാഭമായ അവതരണമാകും ആസ്വാദകര്‍ക്ക് സമ്മാനിക്കുക.
തപസ്യയുടെ കലാകാരന്മാര് വേഷമിടുന്ന ‘ഇസബെല്‍’ ബ്ലാഞ്ചസ്ടൌണ്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാരിറ്റി ഫണ്ട് ശേഖരണാര്‍ഥമാണ് അവതരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.