കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി. അഫ്സീന(29)യെ അറസ്റ്റുചെയ്തു. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരിൽ ജോലി ചെയ്തുവരുകയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അഫ്സീന, സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തെന്നാണ് പോലീസ് പറയുന്നത്.യുവതിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണസംഘം നേരത്തേ കുടകിലെ റിസോർട്ടിൽനിന്ന് അറസ്റ്റുചെയ്തിരുന്നു. ഈ പ്രതികളിൽനിന്ന് അഫ്സീനയും ഷമീറും പണം കൈപ്പറ്റിയിരുന്നു.
കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അബൂബക്കറും സെയ്തലവിയും നൽകാൻ തയ്യാറായില്ല. തുടർന്നാണ് അഫ്സീനയും ഷമീറും പീഡനത്തിനിരയായ യുവതിയെക്കൊണ്ട് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
സംഭവത്തിൽ ഇരുവരുടെയും പങ്കാളിത്തം പരാതിക്കാരി അറിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ ഇരുവരുടെയും പങ്ക് മനസ്സിലായത്. ഷമീറിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ടൗൺ അസി. കമ്മിഷണർ പി. ബിജുരാജ്, എസ്.ഐ. സാബുനാഥ്, കെ.കെ. ബിജുമോഹൻ, കെ.പി. ദീപ്തിഷ്, എം. ഷാലു, സി.െക. സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.