ലക്ഷദ്വീപ്: ആന്ത്രോത്ത് ദ്വീപ് ഖാളി ഹാജി കെ ഹംസകോയ ഫൈസിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ആന്ത്രോത്ത് ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച നബിദിന വിളംബര റാലിയോട് കൂടി ആന്ത്രോത്ത് ദ്വീപിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.
തകർത്തു പെയ്ത മഴയെത്തും ജനനിബിടമായിരുന്നു സമസ്ത കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന വിളംബര റാലി. 2023 മീലാദ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കാമിൽ ലത്തീഫി, അമീൻ, മുഹമ്മദ് ഉബൈദുള്ളാ, സൈഫുദ്ദീൻ, അത്തീഖ് റഹ്മാൻ എന്നിവർ പ്രസ്തുത റാലിക്ക് മേൽനോട്ടം വഹിച്ചു നൽകി.വരും നാളുകളിൽ വളരെ മികച്ച ആഘോഷ പരിപാടികൾ ആണ് സമസ്ത കോർഡിനേഷൻ കമ്മിറ്റിയുടെയും ആന്ത്രോത്ത് ദ്വീപിലെ വിവിധ മദ്രസകളുടെയും നേതൃത്വത്തിൽ നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടാൻ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.