കോട്ടയം :ഡീക്കൻ ജേക്ക് പട്ടാരുമടത്തിലിനെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ ശർവോയോ റമ്പാൻ സ്ഥാനം നൽകി അനുഗ്രഹിച്ചു.
ശർവോയോ റമ്പാൻ സ്ഥാനം ലഭിക്കുന്ന ആദ്യ ക്നാനായക്കാരൻ ആണ്. ശെമ്മാശനായിരിക്കെ റമ്പാൻ സ്ഥാനം സ്വീകരിക്കുന്നതിനെയാണ് ശർവോയോ റമ്പാൻ എന്ന് വിളിക്കപ്പെടുന്നത്.മലങ്കരയിൽ അപൂർവ്വമായി ഈ സ്ഥാനം സ്വീകരിക്കാറുള്ളു. എന്നാൽ മധ്യപൂർവ്വ ദേശങ്ങളിലും യൂറോപ്പിലും ദയറാപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കൾ ഈ സ്ഥാനം സ്വീകരിക്കാറുണ്ട്.
അമേരിക്കയിൽ ജനിച്ചു വളർന്ന ശർവോയോ ജയിക്ക് പരിശുദ്ധ സുറിയാനി സഭയോടും, ക്നാനായ സമുദായത്തോടുമുള്ള തൻ്റെ സ്നേഹം മുഖാന്തരം തൻ്റെ ജീവിതം ഈ ചെറു പ്രായത്തിൽ തന്നെ സഭക്കായി സമർപ്പിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.