കോട്ടയം : റബറിന് 250 രൂപ അടിസ്ഥാന വില നൽകാമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകി കർഷക വോട്ട് നേടി അധികാരത്തിൽ വന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ റബ്ബറിന് 170 രൂപ എന്ന റബ്ബർ ഇൻസെന്റീവ് പദ്ധതിയിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല.
കർഷകന്റെ വരുമാനം ഇരട്ടി ആക്കും, സിയാൽ മോഡൽ കമ്പനി അങ്ങനെ പല മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. റബ്ബർ കർഷകർക്ക് റബ്ബർ ഇൻസെന്റീവ് പദ്ധതിയിൽ അഞ്ച് മാസത്തെ തുക കൊടുക്കാൻ കിടക്കുന്നു.ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് 4000 രൂപ ബോണസ് കൊടുത്ത സർക്കാർ റബ്ബർ കർഷകരുടെ ഇൻസെന്റീവ് കുടിശിക നൽകുന്നതിനോ, തുക വർദ്ധിപ്പിക്കാനോ തയ്യാറായില്ല എന്നത് കർഷക വിരുദ്ധമാണ്. സർക്കാരിന് കൊടുത്ത നെല്ലിന്റെ വില ലഭിക്കാതെ കർഷകർ ആത്മഹത്യ ചെയ്തപോലെ ഇൻസെന്റീവ് തുക ലഭിക്കാൻ റബ്ബർ കർഷകനും ആത്മഹത്യ ചെയ്യണമോ എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചോദിക്കുന്നു.
വസ്തുനികുതി നികുതിയും കെട്ടിട നികുതിയും വർധിപ്പിച്ച് കർഷകനെ ദ്രോഹിക്കുന്ന സർക്കാർ കർഷകന്റെ വരുമാനം ഉറപ്പ് വരുത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രദീപ് കുമാർ പി മാർത്താണ്ഡം, പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം ,താഷ്‌കന്റ് പൈകട, ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, എ. രാജൻ മടിക്കൈ കാഞ്ഞങ്ങാട് , സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, രാജൻ ഫിലിപ്സ് തരകൻ പ്ലാന്റിയേഷൻ കർണാടക , ഹരിദാസൻ മണ്ണാർക്കാട് ,ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി കോതമംഗലം എന്നിവർ പ്രസംഗിച്ചു.

~2.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.