കൊല്‍ക്കത്ത: നേപ്പാള്‍ സ്വദേശിയായ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശിയും സിലുഗുരിയിലെ ഡാൻസ് ബാറിലെ ജീവനക്കാരിയുമായ ശ്രേയ ശര്‍മ്മ (30) ആണ് കൊല്ലപ്പെട്ടത്.
അടുത്തിടെയാണ് സൈനിക ഉദ്യോഗസ്ഥനെ ഡെറാഡൂണിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. സിലിഗുരിയിലെ ഒരു ഡാൻസ് ബാറില്‍ വച്ചാണ് ഇയാള്‍ ശ്രേയ ശര്‍മ്മയെ പരിചയപ്പെടുന്നത്. ശ്രേയയ്ക്ക് വേണ്ടി ഒരു ഫ്ളാറ്റും ഇയാള്‍ വാടകയ്ക്ക് എടുത്തു നല്കി. ഇരുവരും സ്ഥിരമായി ഫ്ളാറ്റില്‍ വച്ചാണ് കണ്ടുമുട്ടാറുള്ളത്. ഒരു ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് ശ്രേയ കേണലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ശ്രേയയ്ക്ക് ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഒരു ബാറില്‍ വച്ച് വീണ്ടും കണ്ടുമുട്ടി. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. ഇവിടെ നിന്ന് ശ്രേയയുമായി കാറില്‍ ഒരു ഡ്രൈവിന് പോയി. നഗരത്തില്‍ നിന്നും മാറി ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ ശ്രേയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിന് പിന്നാലെയാണ് സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ആ സമയത്ത് ഉപയോഗിച്ച വസ്ത്രവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥൻ വിവാഹിതനാണെന്നും ശ്രേയയെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.