ഡല്‍ഹി: സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് 34ാമത്തെ തവണയും ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു. സിബിഐയ‌്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ എസ്.വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ ലാവലിൻ കേസില്‍ ഹാജരാകാൻ കഴിയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
ആരും എതിര്‍ക്കാതിരുന്നതോടെ 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് മാറ്റി വയ‌്ക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീര്‍ഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26-ാം ഇനമായാണ് കോടതി ഇന്ന് കേട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
2006 മാര്‍ച്ച് ഒന്നിനാണ് എസ്.എൻ.സി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍ നാലിന്, ലാവലിൻ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വി.എസ്. സര്‍ക്കാര്‍ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കി.
2013 നവംബര്‍ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ആഗസ്റ്റ് 23 ന് പിണറായി വിജയൻ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സിബിഐ ഹര്‍ജി നല്‍കി.
2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ആഗസ്റ്റ് 27 മുതല്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. ഇത്തവണത്തെപോലെ സിബിഐ അഭ്യര്‍ത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.