കാമുകിയെ ശല്യം ചെയ്ത സീനിയര്‍ ഓഫീസറെ കൊലപ്പെടുത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍,

ഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. ഡല്‍ഹിയിലെ ആര്‍കെ പുരത്താണ് ക്ലര്‍ക്കായ യുവാവ് സീനിയറായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി മൃതദേഹം ക്വാര്‍ട്ടേഴ്സിന് സമീപം കുഴിച്ചുമൂടിയത്. ഇതിന് ശേഷം സ്ഥലം കോണ്‍ക്രീറ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അനീഷ് എന്ന യുവാവ് പിടിയിലായി. സര്‍വേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസര്‍ കോംപ്ലക്‌സിലെ സീനിയര്‍ സര്‍വേയറായ മഹേഷാണ് കൊല്ലപ്പെ‌ട്ടത്. മഹേഷ് അനീഷില്‍ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പൊലീസിനോട് പറഞ്ഞു.

ആഗസ്റ്റ് 28ന് ലാജ്പത് നഗര്‍, സൗത്ത് എക്‌സ്‌റ്റൻഷൻ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച അനീഷ് കൊലപാതകത്തിനും അത് മറച്ചുവെക്കാനുമാവശ്യമായ സാധനങ്ങള്‍ ശേഖരിച്ചു. സംഭവദിവസം അനീഷ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്‌ തലയില്‍ അടിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !