ഡല്‍ഹി: തൃശ്യൂര് മുല്ലശ്ശേരിയില് ആര്‍എസ്എസ് പ്രവര്ത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്ത്തകൻ വിഷ്നുവിന്റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി.
കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇതിന് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019 കേസില്‍ കോടതി സംസ്ഥാനസര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതില്‍ ഗൂഢാലോചനയില്ലെന്നും വിഷ്ണുവിനായി അഭിഭാഷകൻ എം.ആര്. അഭിലാഷ് വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.2012 ജനുവരിയിലാണ് ഷാരോണ്‍ കുത്തേറ്റ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.