ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്ഥാന്‍ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്.
തീവ്ര ബ്രീട്ടീഷ് സിഖ് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു.ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്ഥാന്‍ അനുകൂലികള്‍ പറഞ്ഞു. യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയോ പ്രതികരണം വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.