മലയാള സിനിമയുടെ 'പെരുന്തച്ചന്' എന്ന് വിശേഷിപ്പിച്ചിരുന്ന അഭിനേതാവ് ആയിരുന്നു നടന് തിലകന്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ ചരമദിനം.അഭിനയ ശൈലി കൊണ്ടും നിലപാടുകള്‍ കൊണ്ടും എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള തിലകന് വിട്ടുപിരിഞ്ഞിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
വര്‍ഷം പതിനൊന്ന്.ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമര്‍പ്പണമായതിനാല്‍ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോല്‍ക്കാത്ത മഹാനടന്മാരുടെ മുന്‍നിരയില്‍ തന്നെ പേര് ചേര്‍ത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷം..
കലഹം ജന്മപ്രകൃതമായ.;കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.;മരണം പോലും കലഹമാക്കി ആഘോഷിച്ച.;തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷപിന്തുണ' എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.;നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവര്‍ഷം..!
അന്യായം, അധര്‍മ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിന്റെ വരുംവരാഴികകള്‍ ആലോചിക്കാതെ എതിര്‍ക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കല്‍ പറയുകയുണ്ടായി.
അതെ..!ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ഉത്പാദിപ്പിച്ച ഊര്‍ജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും..!
എന്നിരുന്നാലും..; 'പെറ്റ് കിടക്കുന്ന പുലി' എന്ന് മുഖത്തുനോക്കി വിളിക്കാന്‍ ചുരുക്കം ചിലര്‍ക്കെങ്കിലും മൗനാനുവാദം നല്കി, എന്നെന്നും ആ വാല്‍സല്യ
വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ 'തിലകന് ചേട്ടന്' എന്നപാലപുരത്ത് കേശവന് മകന് സുരേന്ദ്രനാഥ തിലകന്.; എന്റെ അഭിവന്ദ്യ പിതാവ്..;
ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവര്‍ഷം..
നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്.കാഴ്ചകളെ വലുതാക്കിയതിന്..!മനുഷ്യരെ തിരിച്ചറിയാന്‍ സഹായിച്ചതിന്..ഒറ്റയ്ക്ക് നില്ക്കാന് പഠിപ്പിച്ചതിന്..!പ്രണാമം. ഷമ്മി തിലകന് അച്ചനൊപ്പമുള്ള പഴയ ഫോട്ടോയോടൊപ്പം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.