വീണ്ടും,സോഷ്യല്‍ മീഡിയ വഴി ഹണി ട്രാപ്പ് : ആതിര ആതിര'യെ പരിചയപ്പെട്ട യുവജോത്സ്യനു നഷ്ടമായത് 13 പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണും,

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയും സംഘവും ജോത്സ്യനിൽനിന്നും തട്ടിയെടുത്തത് 13 പവന്റെ സ്വര്‍ണവും മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോണും.

ആതിര ആതിര എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജോത്സ്യനുമായി പരിചയം സ്ഥാപിച്ചെടുത്ത ശേഷമാണ് യുവതി ഹണി ട്രാപ്പ് ഒരുക്കിയത്. കൊല്ലം അഴീക്കല്‍ സ്വദേശിയായ ജോത്സ്യനാണ് തട്ടിപ്പിനിരയായത്.

പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെല്ലാം ചോദിച്ചറിഞ്ഞ്  സൗഹൃദം സ്ഥാപിച്ച യുവതി പൂജയ്ക്കായി ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലഹരി പാനീയം കൊടുത്ത് മയക്കിയാണ് 13 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നത്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ടതു പ്രകാരം സ്വന്തം കാറില്‍ ഇയാള്‍ എറണാകുളത്ത് എത്തി. കലൂരില്‍ വച്ച്‌ യുവതിയെ കണ്ടുമുട്ടിയശേഷം മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ എത്തുകയായിരുന്നു. അവിടെവച്ച്‌ ലഹരി പാനീയം നല്‍കി മയക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ ആതിര (30), കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ (34) എന്നിവര്‍ക്കായി എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !