മേപ്പടിയാന് വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കഥ ഇന്നുവരെ. ബിജു മേനോനാണ് നായകന്. നായികയായി നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു.ആദ്യമായാണ് മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കുന്നത്.
ജോമോന് ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവരുടെ പ്ലാന്‍ ജെ സ്റ്റുഡിയോസും വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് കഥ ഇന്നുവരെ നിര്‍മ്മിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികളാണ്.
ഛായാഗ്രഹണം ജോമോന് ടി ജോണ്‍, സംഗീതം അശ്വിന് ആര്യന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍,സൗണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്, പ്രൊമോഷന്‍സ് 10ജി മീഡിയ, പി ആര് ഒ എ എസ് ദിനേശ്.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകനുള്ള പുരസ്കാരവും മേപ്പടിയാനിലൂടെ വിഷ്ണു മോഹന്‍ ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.