ഇരുവരും ഒന്നിച്ചാൽ ഹരം: മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ അണിയറയിൽ,

സംവിധായകൻ പ്രിയദര്‍ശനും മോഹൻലാലും ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മരക്കാര്‍ എന്ന സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. .

ഗായകൻ എം ജി ശ്രീകുമാറാണ് വാര്‍ത്ത പുറത്തു വിട്ടത്. 'ഹരം' എന്നായിരിക്കും സിനിമയുടെ പേര് എന്നാണ് എം ജി ശ്രീകുമാര്‍ നല്‍കിയ സൂചന. മലയാളത്തിലെ എക്കാലത്തെയും മികച്ച താര-സംവിധായക ജോഡിയാണ്‌ മോഹൻലാല്‍-പ്രിയദര്ശന് എന്നിവരുടേത്. അടുത്ത വര്‍ഷത്തോടെ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. 

പ്രിയദര്ശന് സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം പൂച്ചക്കൊരു മൂക്കുത്തിയാണ് . ഈ ചിത്രത്തിലെ പ്രധാനവേഷങ്ങളിലൊന്ന് അവിസ്മരണീയമാക്കിയത് മോഹൻലാല്‍ ആണ്. 

ചിത്രം, കിലുക്കം, വന്ദനം, തേന്മാവിന്കൊമ്ബത് തുടങ്ങി പ്രേക്ഷകരുടെ മനംകവര്‍ന്ന ധാരാളം സിനിമകള്‍ മോഹൻലാല്‍-പ്രിയദര്ശന് കോമ്ബിനേഷനില്‍ ഉണ്ടായിട്ടുണ്ട്. ഇരുവരും ഒന്നിച്ച ഭൂരിഭാഗം ചിത്രങ്ങളും കേരളക്കര നെഞ്ചോടു ചേര്‍ത്തവയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !