ന്യൂഡൽഹി∙ ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) യുകെയിലും അനുവദിക്കാൻ ഇന്ത്യ.
യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷനൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻഇഇടി), വാലറ്റുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിലൂടെ ബിൽ പേയ്‌മെന്റുകളിലേക്ക് നേരിട്ട് പണമടയ്ക്കാൻ യുകെയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.
ഒമാൻ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം ഇതിനകം പ്രവർത്തനക്ഷമമാണ്. ഇപ്പോൾ, അതിർത്തികടന്നുള്ള ബിൽ പേയ്‌മെന്റുകൾക്കായി യുകെയിലേക്ക് കടക്കാന്‍ പോകുകയാണ്. കാനഡ, സിംഗപ്പൂർ തുടങ്ങി എൻആർഐ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം എത്തിക്കും’’– നാഷനൽ പേമെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഭാരത് ബിൽപേ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നൂപൂർ ചതുർവേദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.